വാഴക്കുളം(മൂവാറ്റുപുഴ) :സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ രണ്ടാംദിവസം 772 പോയിന്റ് നേടി തൃശൂര്‍ സഹോദയ മുന്നേറ്റം തുടരുന്നു. 702 പോയിന്റോടെ മലബാര്‍ സഹോദയയാണ് രണ്ടാംസ്ഥാനത്ത്. കൊച്ചി മെട്രോ സഹോദയ 675 പോയിന്റോടെ മൂന്നാംസ്ഥാനത്തുണ്ട്.
മറ്റ് സഹോദയകളുടെ പോയിന്റ്: കോട്ടയം 613, പാലക്കാട് 610, കണ്ണൂര്‍ 522, സെന്‍ട്രല്‍ കേരള 519, കൊല്ലം ഡിസ്ട്രിക്ട് 518, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ 443, മലപ്പുറം 438, സൗത്ത് സോണ്‍ 403, വയനാട് 409, ആലപ്പുഴ 381, വേണാട് 382, പത്തനംതിട്ട 372, ട്രിവാന്‍ഡ്രം 339, കാസർകോട് 316, ഇടുക്കി 323, ദേശിംഗനാട് 307, മലപ്പുറം സെന്‍ട്രല്‍ 314, ക്യാപിറ്റല്‍ 293, വടകര 255, കെപിഎസ്എ 245, കൊല്ലം 226, ഭാരത് 208, ചന്ദ്രഗിരി 78.
സ്കൂൾ തലത്തിൽ 210 പോയിന്റ് നേടി കൊല്ലം ലേക്ക്ഫോര്‍ഡ് സ്കൂളാണ് മുന്നില്‍. വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയ 190 പോയിന്റുമായി രണ്ടാംസ്ഥാനത്തുണ്ട്.
കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളാണ് മൂന്നാംസ്ഥാനത്ത്, 175 പോയിന്റ്. കോഴിക്കോട് സില്‍വര്‍ ഹില്‍സ് (159), തൃശൂര്‍ പാട്ടുരായ്ക്കല്‍ ദേവമാതാ പബ്ലിക് സ്കൂൾ (154), കായംകുളം ഗായത്രി സെന്‍ട്രല്‍ സ്കൂള്‍ (152), വൈറ്റില ടോക് എച്ച് സ്കൂള്‍ (149), കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍ (144), കൊല്ലം വടക്കേവിള ശ്രീനാരായണ സ്കൂള്‍ (122), മാനന്തവാടി ഹില്‍ബ്ലൂം സ്കൂള്‍ (118) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.