കൊല്ലം : കരുനാഗപ്പള്ളി മുന്‍ എംഎല്‍എ ആർ രാമചന്ദ്രൻ (62) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ആർ രാമചന്ദ്രൻ. സംസ്കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും.
സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമാണ്. 2016 നിയമസഭ തിരഞ്ഞെടുപ്പിലാണ് രാമചന്ദ്രൻ കരുനാഗപ്പള്ളിയുടെ എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുന്നത്. കോൺഗ്രസിന്റെ സി ആർ മഹേഷിന് 1759 വോട്ടിന് തോൽപ്പിച്ചായിരുന്നു എൽഡിഎഫിന്റെ രമാചന്ദ്രൻ നിയമസഭയിലേക്കെത്തുന്നത്. എന്നാൽ 2021 തിരഞ്ഞെടുപ്പിൽ സി ആർ മഹേഷിനോട് ആർ രാമചന്ദ്രൻ പരാജയപ്പെടുകയും ചെയ്തിരുന്നു.