Kerala

സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനങ്ങൾ ഉറപ്പുവരുത്തുമെന്ന്‌ ഭക്ഷ്യവകുപ്പ്‌.

തിരുവനന്തപുരം:- സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനങ്ങൾ ഉറപ്പുവരുത്തുമെന്ന്‌ ഭക്ഷ്യവകുപ്പ്‌. . ഓണത്തിനോടനുബന്ധിച്ച്‌ കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന്‌ കൂടുതൽ അളവിൽ സാധനങ്ങൾ എത്തിക്കാൻ ഭക്ഷ്യവകുപ്പ്‌ നടപടിയെടുത്തിട്ടുണ്ട്‌. സബ്‌സിഡി സാധനങ്ങളായ കടല, മുളക്‌, വൻപയർ എന്നിവയുടെ സ്‌റ്റോക്കിലാണ്‌ കുറവുള്ളത്‌. പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിൽ മൂന്ന്‌ സാധനങ്ങളും സപ്ലൈകോ ഷോപ്പുകളിൽ ലഭ്യമാണ്‌. സാധനങ്ങളുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമാണ്‌ ഇവയുടെ ദൗർലഭ്യത്തിനുകാരണം. മൊത്തവിതരണക്കാർ ഇവ എത്തിക്കാമെന്ന്‌ ഉറപ്പും നൽകിയിട്ടുണ്ട്‌. ഓണത്തോടനുബന്ധിച്ച്‌ ഓണം ഫെയറുകളിലൂടെ വിവിധ ഉൽപ്പന്നങ്ങൾ എത്തിക്കും. ഓണക്കിറ്റുകൾ ഒരുക്കാനും ആരംഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ വിഭവങ്ങൾ കിറ്റിലുണ്ടാകും. എല്ലാവിഭാഗം കാർഡുകാർക്കും കിറ്റ്‌ നൽകണമോ എന്ന കാര്യത്തിൽ തീരുമാനമായില്ല.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *