Sports

സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; ഐയർലൻഡിനെതിരെ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും

ന്യൂ ഡൽഹി : ഇന്ത്യയുടെ ഐർലൻഡ് പര്യടനത്തിനുള്ള ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. രണ്ട് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് രാജസ്ഥാൻ റോയിൽസിന്റെ ക്യാപ്റ്റനായ മലയാളി താരത്തിന് അവസരം ലഭിച്ചിരിക്കുന്നത്. ഹാർദിക് പാണ്ഡ്യ ടീമിനെ നയിക്കും. കോവിഡിനെ തുടർന്ന് മാറ്റിവച്ച് എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന് ഇന്ത്യയുടെ പ്രധാന ടീം ഇംഗ്ലീണ്ടിലേക്ക് പോകുന്നതിനെ തുടർന്നാണ് ഹാർദിക്കിന്റെ നേതൃത്വത്തിൽ മറ്റൊരു ഇന്ത്യൻ സംഘത്തെ ഐർലൻഡിലേക്ക് ബിസിസിഐ അയക്കുന്നത്. 

പാണ്ഡ്യയെ കൂടാതെ ഭുവനേശ്വർ കുമാർ, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചഹൽ, തുടങ്ങിയവരാണ് ഇന്ത്യൻ ടീമിലെ മറ്റ് മുതിർന്ന താരങ്ങൾ. ജൂൺ 26, 28 ദിവസങ്ങളിലായിട്ടാണ് ടി20 മത്സരങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. നാല് വർഷത്തിന് ശേഷം ഇന്ത്യൻ ടീം ഐർലൻഡിനെതിരെ ഒരു പരമ്പരക്കൊരുങ്ങുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *