LocalThiruvananthapuram

സംസ്ഥാനത്ത്‌ കൂടിയും കുറഞ്ഞും കോവിഡ്‌

സംസ്ഥാനത്ത്‌ പ്രതിദിന കോവിഡ്‌ കേസുകൾ കൂടിയും കുറഞ്ഞും മുന്നോട്ട്‌. കഴിഞ്ഞ ഒരാഴ്‌ച‌യ്ക്കിടെ മൂന്നുദിവസം മാത്രമാണ്‌ മുന്നൂറിലധികം പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്‌. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ ആശങ്കയുടെ ആവശ്യമില്ലെന്നാണ്‌ വിദഗ്‌ധാഭിപ്രായം.

ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്‌ച മാസ്‌ക്‌ നിർബന്ധമാക്കി ദുരന്തനിവാരണ വകുപ്പ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. രോഗനിരക്കിൽ ദിവസവും വ്യത്യാസമുണ്ടെങ്കിലും ആകെ രോഗികളുടെ എണ്ണം രണ്ടായിരത്തിനുള്ളിലാണ്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *