KeralaNews

സംസ്ഥാനത്തെ 56 മൃഗാശുപത്രികളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.

തിരുവനന്തപുരം: സംസ്ഥാനത്തെ 56 മൃഗാശുപത്രികളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.  ഓപ്പറേഷന്‍ വെറ്റ്‌സ്‌ക്യാന്‍ എന്ന പേരിട്ട് പരിശോധന ബുധനാഴ്ച രാവിലെ 11 മുതലാണ് ആരംഭിച്ചത്. എറണാകുളം ജില്ലയില്‍ എട്ട്, കോട്ടയം അഞ്ച്, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നാല് വീതവും മറ്റുജില്ലകളില്‍ മൂന്നുവീതവും മൃഗാശുപത്രികളിലയാണ് പരിശോധന നടന്നത്. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ചില ഡോക്ടര്‍മാര്‍ മരുന്നും വാക്‌സിനും വാങ്ങി ഉപഭോക്താക്കള്‍ക്ക് കൂടിയ വിലയ്ക്ക് വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

ഇതിന് പുറമെ ചില മൃഗാശുപത്രികളിലെ ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസും നടത്തുന്നതായി വിവരമുണ്ടായിരുന്നു. ഇതും പരിശോധനക്ക് പിന്നിലുണ്ടായിരുന്നു. മരുന്നുകളും വാക്‌സിനുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതായി രജിസ്റ്ററിൽ ചേർത്ത ശേഷം സ്വകാര്യ പ്രാക്ടീസിന് ഇത് ഉപയോഗിക്കുന്നതാണ് പതിവ്.  വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *