ആർഎസ്എസ് കൊലപ്പെടുത്തിയ സിപിഐ എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം കുന്നങ്കാട് ഷാജഹാന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്ന് കേന്ദ്രകമ്മറ്റി അംഗം എ കെ ബാലൻ. കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. അതിക്രൂരമായ ആസൂത്രിത കൊലപാതകമാണ് നടന്നത്. എന്നാൽ ബിജെപി ആർഎസ്എസ് സംഘം കള്ള പ്രചരണങ്ങൾ നടത്തുകയാണ്. ഇതു തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.