കൊച്ചി: ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ചയാണ് ഹൈക്കോടതി പുറത്താക്കിയത്. ബിലീവേഴ്സ് ചർച്ചിന്റെ കീഴിലുള്ള ഗോസ്പൽ ഫോർ ഏഷ്യ എന്നറിയപ്പെട്ടിരുന്ന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജയിലാണ് ജസ്റ്റിസ് വിജു എബ്രഹാം അധ്യക്ഷനായ ബെഞ്ച് തീരുമാനമെടുത്തത്.
കഴിഞ്ഞവർഷം മാർച്ചിലാണ് 441 വ്യക്തികൾ ഉടമസ്ഥർ ആയിട്ടുള്ള1000. 28 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹിക ആഘാത പഠനത്തിന്റെയും ഭൂമിയുടെ ഉടമ ഉടമസ്ഥാവകാശ നിർണയത്തിന്റെയും നിയമസാധ്യതകൾ സംബന്ധിച്ച ആശങ്കകൾ കാരണമാണ് നടപടികൾ നിർത്തിവച്ചത്.
ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിലും സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിൽ വിജ്‍ഞാപനമിറക്കി എന്നതാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൂടാതെ സർക്കാറിന് കീഴിലുളള സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് ആണ് സാമൂഹിക ആഘാത പഠനം നടത്തിയതെന്ന ആക്ഷേപവും ഉയരുന്നു. കേന്ദ്ര സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണിതെന്നും ആരോപണം ഉയരുന്നു.