Kerala

കേരളം ഇന്ന് വിധിയെഴുതും; വോട്ടെടുപ്പ് ആരംഭിച്ചു

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. കേരളത്തിലെ 20 മണ്ഡലങ്ങളുള്‍പ്പടെ 88 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. 

രാവിലെ 7 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് 6 മണി വരെ നീളും. രാവിലെ 5.30 ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. കുറവ് ഇടുക്കിയിലും. സംസ്ഥാനത്താകെ 1800 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *