കൽക്കരി ക്ഷാമം മൂലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക് തുടരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നഗര കേന്ദ്രങ്ങളിൽ വൈദ്യുതി നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. അടിയന്തരസാഹചര്യം നേരിടാൻ മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടു.