Kerala

വീട്ടുവളപ്പിൽ നിർത്തിയിരുന്ന സ്കൂട്ടർ  അജ്ഞാതർ കത്തിച്ചതായി പരാതി

കാട്ടാക്കട: വീട്ടുവളപ്പിൽ നിർത്തിയിരുന്ന സ്കൂട്ടർ  അജ്ഞാതർ കത്തിച്ചതായി പരാതി. പൂവച്ചൽ കുറകോണം പാറമുകൾ മിസ്പയിൽ സുനിൽകുമാറിൻറെ സ്കൂട്ടറാണ് കത്തിച്ചത്.  ബുധനാഴ്ച അർധരാത്രിയോടെയാണ് സ്കൂട്ടർ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആരോ ബോധപൂർവം കത്തിച്ചതാണെന്ന് വീട്ടുകാർ ആരോപിക്കുന്നു. കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ റിമാൻഡിലുള്ള ആളാണ് സുനിൽ.കാട്ടാക്കട പോലീസിൽ പരാതി നൽകിയതനുസരിച്ച് ഡോഗ് സ്‌ക്വാഡും, പോലീസും സ്ഥലത്തെത്തി തെളിവെടുത്തു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *