Kollam

വിസ്‌മയ കേസിൽ വിധി 23ന്‌

ഭർത്തൃവീട്ടിൽ വിസ്‌മയ കൊല്ലപ്പെട്ട കേസിൽ  മേയ്‌ 23ന്‌ വിധിപറയും . കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതിയാണ്‌ വിധിപറയുക.

ഭർത്താവും ഭർത്തൃവീട്ടുകാരും  സ്‌ത്രീധനത്തിന്റെ പേരിൽ  ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന്‌ വിസ്‌മയ(24) ആത്‌മഹത്യചെയ്‌തുവെന്നാണ്‌ കേസ്‌.  2021 ജൂൺ 21ന്‌ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ്‌ കിരൺകുമാറിന് വിസ്‌മയയുടെ വീട്ടുകാർ  സ്‌ത്രീധനമായി നൽകിയ കാറ്‌ ഇഷ്‌ടപ്പെട്ടിരുന്നില്ല. കൂടാതെ  നൽകാമെന്നേറ്റ സ്വർണം ലഭിക്കാത്തതിലും ദേഷ്യമുണ്ടായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *