Business

 വായ്പാ പലിശ നിരക്ക് ഉയർത്തി

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വായ്പാ പലിശ നിരക്ക് ഉയർത്തി. 0.5% ശതമാനമാണ് നിരക്ക് വർദ്ധനവ്. രണ്ടായിരത്തിനു ശേഷം ഇതാദ്യമായാണ് പലിശ നിരക്കിൽ വർദ്ധനവ് വരുത്തിയത്.

ആഗോളതലത്തിലെ പണപ്പെരുപ്പ നിരക്കുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ നിരക്ക് ഉയർത്തി തുടങ്ങിയിട്ടുണ്ട്. ഉയർന്ന വായ്പാ ചെലവ് പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ വിലയിരുത്തൽ. കൂടാതെ, ഈ വർഷം അവസാനത്തോടെ നിരക്ക് 2.4 ശതമാനത്തിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *