ഉപഭോക്താക്കൾക്ക് തിരിച്ചടിയായി എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ച് എണ്ണ വിപണന കമ്പനികൾ. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 101.50 രൂപയാണ് വർധിപ്പിച്ചത്. പുതിയ നിരക്കുകൾ നവംബർ 1 ആയ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഈ വർദ്ധനവിന് ശേഷം തലസ്ഥാന നഗരമായ ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 1833 രൂപയായിട്ടുണ്ട്. ഒക്ടോബർ ഒന്നിനും വാണിജ്യ ഗ്യാസ് സിലിണ്ടറിന് 209 രൂപ വർധിപ്പിച്ചിരുന്നു.