Ernakulam

വധഗൂഢാലോചന കേസ് : സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും

നടൻ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസിലെ ഏഴാംപ്രതി സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും. ഇതിനായി ആലുവ മജിസ്ട്രേട്ട്‌ കോടതിയിൽ അന്വേഷകസംഘം അപേക്ഷ നൽകി. ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സായ് ശങ്കറിന് നോട്ടീസ് നൽകിയിട്ടുണ്ട്‌. ഇയാളിൽനിന്ന്‌ ലഭിച്ച വിവരങ്ങൾ നിർണായകമായിരുന്നു. ഈ സാഹചര്യത്തിലാണ് മാപ്പുസാക്ഷിയാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് സായ്ശങ്കറിന്റെ രഹസ്യമൊഴി മുമ്പ്‌ കോടതി രേഖപ്പെടുത്തിയിരുന്നു.


What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *