തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് രാത്രിയോടെ പിൻവലിക്കും. സർക്കാരിന് നാളെ മുതൽ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാം. യോഗങ്ങൾ ചേരാനും സാധിക്കും. പോലീസ് സേനയിലാണ് ഏറ്റവും കൂടുതല്‍ പേരെ സ്ഥലംമാറ്റിയത്. ഇവരെ തിരികെയെത്തിക്കാനുള്ള ഉത്തരവ് ഈ ആഴ്ച തന്നെ ഇറക്കിയേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയ്‌ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ ഉടന്‍ മടക്കി കൊണ്ടു വന്നേക്കും.