World News

ലോക്‌സഭാ തിരഞ്ഞെടുപ്പ് മാർച്ച് പകുതിയോടെ പ്രഖ്യാപിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ മാർച്ച് പകുതിയോടെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കി. പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തയ്യാറെടുപ്പുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവലോകനം ചെയ്യുന്ന തുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയാണ്. സംഘം സംസ്ഥാന തലങ്ങളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിശദമായി പരിശോധിക്കുന്നു. വരുന്ന ആഴ്‌ചയിൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍ പ്രദേശും ജമ്മു കശ്മീരും സന്ദർശിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ മാർച്ച് 13-14 തീയതികളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പ്രഖ്യാപിക്കുമെന്നാണ് സൂചന. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം  നിലവിൽ വരും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ഇതുവരെ നിരവധി സംസ്ഥാനങ്ങൾ സന്ദർശിക്കുകയും അവിടത്തെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാരുമായി (Chief Electoral Officers – CEOs)) കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *