ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ മാർച്ച് പകുതിയോടെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കി. പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തയ്യാറെടുപ്പുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവലോകനം ചെയ്യുന്ന തുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയാണ്. സംഘം സംസ്ഥാന തലങ്ങളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിശദമായി പരിശോധിക്കുന്നു. വരുന്ന ആഴ്‌ചയിൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍ പ്രദേശും ജമ്മു കശ്മീരും സന്ദർശിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ മാർച്ച് 13-14 തീയതികളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പ്രഖ്യാപിക്കുമെന്നാണ് സൂചന. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ഇതുവരെ നിരവധി സംസ്ഥാനങ്ങൾ സന്ദർശിക്കുകയും അവിടത്തെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാരുമായി (Chief Electoral Officers – CEOs)) കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.
- Home
- News
- World News
- ലോക്‌സഭാ തിരഞ്ഞെടുപ്പ് മാർച്ച് പകുതിയോടെ പ്രഖ്യാപിക്കും
ലോക്‌സഭാ തിരഞ്ഞെടുപ്പ് മാർച്ച് പകുതിയോടെ പ്രഖ്യാപിക്കും
-
by Infynith - 109
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago