റെയിൽവേ മന്ത്രിയായിരിക്കെ നടന്ന റെയിൽവേ റിക്രൂട്ട്‌മെന്‍റ് അഴിമതിയുമായി ബന്ധപ്പെട്ട് 17 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ഡൽഹി, പറ്റ്ന ഉൾപ്പെടെ 17 സ്ഥലങ്ങളിൽ വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച റെയ്ഡ് തുടരുകയാണ്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ നടന്ന റെയിൽവേ റിക്രൂട്ട്‌മെന്‍റ് അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി.