Uncategorized

റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ; അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരം കളിക്കുന്ന ആദ്യ പുരുഷ താരം

ലിസ്ബൺ > കളിക്കളത്തിൽ വീണ്ടും റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരം കളിക്കുന്ന ആദ്യപുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യനോ നേടിയത്. യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ ഐസ്‌ലന്‍ഡിനെതിരായ മത്സരത്തോടെയാണ് താരം അതുല്യ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തിന്റെ 89-ാം മിനിറ്റില്‍ റൊണാള്‍ഡോ നേടിയ ഗോളിൽ പോര്‍ച്ചുഗൽ വിജയിച്ചു. ഇതോടെ രാജ്യാന്തര ഫുട്ബോളിൽ റൊണാൾഡോയുടെ ​ഗോളുകൾ 123 ആയി. രാജ്യാന്തര ഫുട്ബോളിൽ കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടവും റൊണാൾഡോയ്ക്കാണ്. നിലവിൽ ഗ്രൂപ്പ് ജെയില്‍ 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പോർച്ചു​ഗൽ. പതിനെട്ടാം വയസിലാണ് ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനായി ബൂട്ടണിഞ്ഞത്. പോർച്ചു​ഗലിനൊപ്പമുള്ള റൊണാൾഡോയുടെ യാത്ര 20 വർഷം പിന്നിടുമ്പോഴാണ് റെക്കോർഡും താരം നേടിയെടുത്തത്.

തന്റെ 197-ാം അന്താരാഷ്ട്ര മത്സരത്തിൽ തന്നെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച പുരുഷ ഫുട്ബോള്‍ താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ നേടിയിരുന്നു. 196 മത്സരങ്ങൾ കളിച്ച കുവൈത്തിന്റെ ബദര്‍ അല്‍ മുത്വയുടെ റെക്കോഡാണ് റൊണാള്‍ഡോ അന്ന് മറികടന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *