എല്ലാ ടെലികോം സേവന ദാതാക്കളും 30 ദിവസത്തെ കാലാവധിയിൽ മൊബൈൽഫോൺ റീച്ചാർജ് പ്ലാനുകൾ നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി. ട്രായ് നിർദേശം വന്നതിനുപിന്നാലെ പ്രധാന ടെലികോം കമ്പനികൾ 30 ദിവസം കാലാവധിയുള്ള റീച്ചാർജ് പ്ലാനും എല്ലാ മാസവും ഒരേ രീതിയിൽ പുതുക്കാവുന്ന റീച്ചാർജ് പ്ലാനും അവതരിപ്പിച്ചു.