KeralaNews

രാഹുൽ ​ഗാന്ധി നാളെയെത്തും

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ തിരിച്ചുവരവിന് ഊർജം പകരാനുള്ള ആവേശത്തേരിൽ രാജ്യം ഭാരത് ജോഡോ യാത്രയ്ക്ക് കാതോർക്കുന്നു. നാളെ കന്യാകുമാരിയിൽ തുടങ്ങി 2023 ജനുവരി 30 ന് ജമ്മുകശ്മീർ വരെ രാഹുൽ ​ഗാന്ധി നയിക്കുന്ന ദേശീയ പദയാത്രയിൽ കുറഞ്ഞതു പത്ത് കോടി ആളുകളെങ്കിലും പങ്കെടുക്കുമെന്നാണ് കരുതുന്നത്. 19 സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്ററാണു രാഹുലും സംഘവും നടന്നു നീങ്ങുക. യാത്രയിൽ നടുനായകത്വം വഹിക്കുന്ന രാഹുൽ ​ഗാന്ധി നാളെ തിരുവനന്തപുരത്തെത്തും. അവിടെ നിന്ന് ഹെലികോപ്റ്റർ മാർ​ഗം കന്യാകുമാരിയിലേക്കു പോകും. ഈ മാസം 11 മുതൽ 29 വരെയാണ് കേരളത്തിലെ ഭാരത് ജോഡോ യാത്ര.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *