India

രാഹുൽ​ ​ഗാന്ധിക്ക് ആശ്വാസം; അയോ​ഗ്യത നീങ്ങും;സൂറത്ത് കോടതി വിധിക്ക് സ്റ്റേ

ന്യൂഡൽഹി: മോദി കുടുംബപ്പേര് പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതോടെ രാഹുൽ ​ഗാന്ധിയുടെ എംപി സ്ഥാനത്തിന്റെ അയോഗ്യത നീങ്ങും. എംപി സ്ഥാനം തിരികെ ലഭിക്കും. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റ് സമയമാണ് അനുവദിച്ചത്. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ് പറഞ്ഞത്. രാഹുൽ ​ഗാന്ധിക്കായി മനു അഭിഷേക് സിം​ഗ്വിയാണ് വാദിക്കുന്നത്. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുൽ ​ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. പരാതിക്കാരന് വേണ്ടി മഹേഷ് ജഠ്മലാനിയാണ് ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് രാഹുൽ ​ഗാന്ധിക്കെതിരെ പരാതി നൽകിയത്. 2019ലാണ് മോദി കുടുംബപ്പേര് പരാമർശം ഉണ്ടായത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *