രാജ്യത്ത് വീണ്ടും കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,545 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ആകെ രോഗികളുടെ എണ്ണം 4.3 കോടിയായി ഉയർന്നു. 27 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ആകെ കോവിഡ് മരണം 5,24,002 ആയി.