NewsWorld News

രാജ്യത്ത് കോവിഡ് ആശങ്ക വീണ്ടും; നിയന്ത്രണങ്ങള്‍ തിരിച്ചുവരുന്നു

രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കൊവിഡ്  കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,636 ആയി ഉയര്‍ന്നു.ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 1011 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളിലായാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതല യോഗം ചേരും. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം, വാക്സിനേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.കൊവിഡ്  നാലാം തരംഗത്തിന്റെ സൂചനകള്‍ വന്നതോടെ മുന്‍കരുതല്‍ നടപടികളുമായി കര്‍ണാടക  സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *