NationalNews

രണ്ട്‌ സീറ്റ്‌ നൽകും;ബംഗാളിൽ സീറ്റ്‌ പങ്കിടുന്നതിൽ കോൺഗ്രസുമായി ചർച്ചയ്‌ക്ക്‌ ഒരുക്കമല്ലെന്ന്‌ തൃണമൂൽ കോൺഗ്രസ്‌. 

ന്യൂഡൽഹി : ബംഗാളിൽ സീറ്റ്‌ പങ്കിടുന്നതിൽ കോൺഗ്രസിന്റെ ദേശീയ സഖ്യസമിതിയുമായി ചർച്ചയ്‌ക്ക്‌ ഒരുക്കമല്ലെന്ന്‌ തൃണമൂൽ കോൺഗ്രസ്‌. നിലവിലെ രണ്ട്‌ സിറ്റിങ്‌ സീറ്റുകൾക്കപ്പുറം കോൺഗ്രസിന്‌ വിട്ടുനൽകാനാകില്ലെന്ന നിലപാടിലാണ്‌ തൃണമൂൽ നേതൃത്വം. നിലവിലെ രണ്ട്‌ സീറ്റ്‌ മാത്രമാണ്‌ തൃണമൂൽ അനുവദിക്കുന്നതെങ്കിൽ സഖ്യത്തിന്റെ ആവശ്യമില്ലെന്ന്‌ ബംഗാൾ പിസിസി പ്രസിഡന്റ്‌ അധിർ രഞ്‌ജൻ ചൗധരി നേരത്തേ വ്യക്തമാക്കിയിരുന്നു. മുതിർന്ന നേതാവാണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്‌.

മാൾഡ ദക്ഷിണും ബഹ്‌റാംപുരുമാണ്‌ ബംഗാളിലെ കോൺഗ്രസിന്റെ സിറ്റിങ്‌ സീറ്റുകൾ. ഇതിന്‌ പുറമെ റായ്‌ഗഞ്ച്‌, മാൾഡ ഉത്തർ, ജംഗിപ്പുർ, മൂർഷിദാബാദ്‌ മണ്ഡലങ്ങൾ കൂടി ലഭിക്കണമെന്നാണ്‌ കോൺഗ്രസ്‌ നിലപാട്‌. കോൺഗ്രസ്‌ നേതൃത്വം വെള്ളിയാഴ്‌ച എഎപി, എസ്‌പി നേതാക്കളുമായി അടുത്ത റൗണ്ട്‌ സീറ്റ്‌ ചർച്ചകൾ നടത്തും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *