കേപ്ടൗൺ: കേപ്ടൗൺ ടെസ്റ്റിലെ രണ്ടാം ദിവസവും പന്തെടുത്തവർ തീക്കാറ്റായി. കേപ് ടൗൺ ടെസ്റ്റിൽ ഇന്ത്യൻ പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ ആതിഥേയരായ ദക്ഷിണാഫ്രിക്ക. മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് നേട്ടത്തിൽ ഇന്ത്യ ആതിഥേയരുടെ ആദ്യ ഇന്നിങ്സ് 55 റൺസിന് ഒതുക്കുകയായിരുന്നു. ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യക്കെതിരെ ഒരു ടീം എടുക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. സിറാജിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. സിറാജിന് പുറമെ ജസ്പ്രിത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ആദ്യകളിയിലെ വൻ തോൽവിയുടെ ക്ഷീണത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. രണ്ടുമത്സര പരമ്പര കൈവിടാതിരിക്കാൻ ജയം അനിവാര്യമാണ്. സെഞ്ചൂറിയനിലെ ഒന്നാംടെസ്റ്റിൽ ഇന്നിങ്സിനും 32 റണ്ണിനുമാണ് ഇന്ത്യ കീഴടങ്ങിയത്. രണ്ടരദിവസംകൊണ്ട് പോരാട്ടം അവസാനിപ്പിച്ചു.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ – രോഹിത് ശർമ, യശ്വസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രയസ് അയ്യർ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ, മുകേഷ് കുമാർ
ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവൻ – ഡീൻ എൽഗാർ, എയ്ഡെൻ മർക്രം, ടോണി ഡി സോർസി, ഡേവിഡ് ബെഡ്ഡിങ്ങാം. ട്രിസ്റ്റൻ സ്റ്റബ്ബ്സ്, കയ്യിൽ വെറീൻ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, കഗീസോ റബാഡാ, ലുങ്കി എൻഗിടി, നന്ദ്രെ ബർഗർ.
രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് ആതിഥേയർ മുന്നിലാണ്. സെഞ്ചുറിയനിൽ വെച്ച് നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ദക്ഷിണിഫ്രിക്കൻ ഒരു ഇന്നിങ്സിനും 36 റൺസിനുമായിരുന്നു ഇന്ത്യയെ തോൽപ്പിച്ചത്. ഈ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സമനിലയിൽ പിടിക്കാം.