Kerala

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്.

കോഴിക്കോട്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ രാത്രി 10.45ഓടെ കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപത്തെ രാജാജി റോഡിലാണ് സംഭവം നടന്നത്. അൻസാറിന്റെയും ശ്യാമിന്റെയും സുഹൃത്തായ യുവതിയെ മനു ഫോണിൽ വിളിച്ച് അപമാനിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇരുവരും മനുവിനെ കണ്ട് കാര്യം അന്വേഷിച്ചതാണ്സംഘർഷത്തിൽ കലാശിച്ചത്.

ഫോണിലൂടെ ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് മൂന്ന് പേർക്ക് പരിക്കേറ്റത്. പുതിയകടവ് മൻസിലിൽ പികെ മുഹമ്മദ് അൻസാർ (26), കല്ലുത്താൻകടവ് സ്വദേശി ശ്യാം, മനു എന്നിവർക്കാണ് പരിക്കേറ്റത്. മൂവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തിനിടെ മനു ഇരുവരെയും ബിയർകുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ശ്യാമിന്റെ കഴുത്തിന് ബിയർകുപ്പി കൊണ്ടുള്ള കുത്തേറ്റു. അൻസാറിന് തലക്കാണ് പരിക്കേറ്റത്. അൻസാറിന്റെ പരാതിയിൽ കസബ പൊലീസ് കേസെടുത്തിട്ടുണ്ട്..

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *