തൊടുപുഴ മൂലമറ്റം കാഞ്ഞാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ പെട്ട അഞ്ചുപേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമൻ, ഭാര്യ ജയ, സോമന്റെ അമ്മ തങ്കമ്മ, മകൾ ഷിമ, ഷിമയുടെ മകൻ നാലുവയസുള്ള ദേവാനന്ദു എന്നിവരാണ് മരിച്ചത്.