തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക.
ബലാത്സംഗ കേസ് ചുമത്തി മൂന്നാം ദിനമാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുന്നത്. എംഎല്‍എയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയെ അറിയിച്ചാവും പ്രോസിക്യൂഷന് ജാമ്യപേക്ഷയെ എതിര്‍ക്കുക. ജൂലൈ മുതല്‍ പലപ്പോഴായി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും ജാമ്യം നല്‍കുന്നത് പരാതിക്കാരിയുടെ ജീവന്‍പോലും അപകടത്തിലാക്കുമെന്ന് പ്രോസിക്യൂഷന് വാദിച്ചെയ്യും
കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ എല്‍ദോസിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. അതിന്റെ മുന്നോടിയായി എംഎല്‍എയുടെ ഒളിയിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.