Business

മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

ആഗസ്റ്റ് മാസത്തിലെ ആദ്യ ദിവസമായ ഇന്ന് എൽപിജി സിലിണ്ടറുകളുടെ വിലയിൽ എണ്ണക്കമ്പനികൾ വൻ ഇളവ് നൽകിയിരിക്കുകയാണ്. ജൂലൈയിൽ വില വർധിച്ചതിന് പിന്നാലെയാണ് ആഗസ്റ്റിൽ സിലിണ്ടറിന്റെ വില കുറയുന്നത്. എണ്ണ കമ്പനികൾ വാണിജ്യ സിലിണ്ടറുകളുടെ വില (LPG Gas Cylinder Price) ആഗസ്റ്റ് ഒന്നുമുതൽ 100 രൂപ കുറച്ചിരിക്കുകയാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന് ഇപ്പോൾ 1680 രൂപ നൽകണം. ഇത് നേരത്തെ 1780 രൂപ നൽകണമായിരുന്നു. അതേസമയം ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *