National

‘മാപ്പ് പറഞ്ഞ് തടിയൂരണ്ട.-ബാബാ രാംദേവിനെതിരെ സുപ്രീം കോടതി

ന്യൂ ഡൽഹി : തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ പതഞ്ജലി പങ്കിവെച്ച കേസിൽ യോഗ ബാബ രാംദേവും കമ്പനി മാനേജിങ് ഡയറക്ടർ ആചാര്യ ബാൽകൃഷ്ണയും സമർപ്പിച്ച മാപ്പ് അപേക്ഷ സുപ്രീം കോടതി തള്ളി. തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ പങ്കുവെക്കാൻ പാടില്ലയെന്ന സുപ്രീം കോടതി നിർദേശം പാലിക്കാതെ പതഞ്ജലി അത് തുടരുകയായിരുന്നു. ഇതെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.

മാപ്പപേക്ഷ തള്ളിയ ജസ്റ്റിസുമാരായ ഹിമാ ഹോലിയും ആഹ്സനുദ്ദിൻ അമാനുള്ളയും രാംദേവിനും പതഞ്ജലി ഗ്രൂപ്പിനുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു. പതഞ്ജലിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകി ഹർജിയിന്മേലാണ് കോടതിയുടെ നടപടി.

ഇവരുടെ തെറ്റുകൾ കൈയ്യോടെ പിടികൂടിയപ്പോൾ ഒരു പേപ്പറിൽ പേരിന് മാത്രം നൽകുന്നതാണ് ഈ മാപ്പപേഷ. ഇവർ മനപൂർവ്വമാണ് കോടതി നിർദേശം അനുസരിക്കാതിരുന്നതെന്ന് സൂപ്രീം കോടതി നിരീക്ഷിച്ചു. ജനങ്ങളെ ആയുർവേദത്തിലേക്ക് കൂടുതൽ അടുപ്പിക്കാനാണ് ഈ പരസ്യങ്ങളുടെ ഉദ്ദേശമെന്നാണ് അവർ പറയുന്നത്. ആദ്യമായി ലോകത്തിൽ അയുർവേദ മരുന്നകൾ അവതരിപ്പിക്കുന്നത് പോലെയായിരുന്നു അത്. എന്നാൽ അത് ഇപ്പോൾ പരിഹാസമായി മാറിയെന്ന് കോടതി പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *