മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോലി നഗരത്തിൽ വ്യാഴാഴ്ച പുലർച്ചെ 10 മിനിറ്റിനുള്ളിൽ രണ്ട് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ജീവഹാനിയോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടില്ല. നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച് റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനം രാവിലെ 06:08 നും ശേഷം 6:19 നും ഭൂചലനം അനുഭവപ്പെട്ടു എന്നാണ്. ആദ്യത്തെ പ്രകമ്പനം റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രതയും രണ്ടാമത്തെ പ്രകമ്പനം റിക്ടെര്‍ സ്‌കെയിയില്‍ 3.6 തീവ്രതയും രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും തീവ്രത കുറഞ്ഞ ഭൂചനമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഹിങ്കോളിയിലെ പത്തുകിലോമീറ്റർ ചുറ്റളവിലാണ് പ്രകമ്പനം അനുഭവപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.