KeralaNews

മന്ത്രി സജി ചെറിയാൻ രാജിവച്ചു

തിരുവനന്തപുരം: ഇന്ത്യയുടെ ആത്മാവായ ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ രാജിവെച്ചു. മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും ജനറൽ സെക്രട്ടറി യെച്ചൂരി കര്‍ശന നിലപാട് എടുത്തതോടെ സംസ്ഥാന സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് രാജിവെക്കേണ്ടി വന്നത്. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി അല്പസമയത്തിനകം മന്ത്രി മാധ്യമങ്ങളെ കാണും. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനൊപ്പം നിയമനടപടികൾ ആരംഭിക്കുകകൂടി ചെയ്തതോടെ നിൽക്കക്കള്ളിയില്ലാതെയാണ് മന്ത്രി രാജി വെച്ചത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *