KeralaNews

മണ്ണാർക്കാട് ഓടുന്ന ബസിൽ നിന്നും തെറിച്ചു വീണ വിദ്യാർഥിനിക്ക് പരിക്ക്. 

പാലക്കാട് : മണ്ണാർക്കാട് ഓടുന്ന ബസിൽ നിന്നും തെറിച്ചു വീണ വിദ്യാർഥിനിക്ക് പരിക്ക്. തെങ്കര ഹയർക്കണ്ടറി സ്കൂളിലെ മർജാനയ്ക്കാണ് പരിക്കുപറ്റിയത്. കെെയ്ക്കും കാലിനും പരിക്കേറ്റ മർജാന ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്സ്റ്റാൻഡിൽനിന്നും ഇന്ന് രാവിലെയാണ് മർജാന ബസിൽകയറിയത്. സ്കുളിന് മുന്നിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടം. മർജാന ഇറങ്ങുംമുന്നേ ബസ് മുന്നോട്ടെടുത്തപ്പോൾ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. വിദ്യാഥിനി തെറിച്ചു വീണിട്ടും  ബസ് നിർത്താതെ പോയതായി പറയുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *