India

മണിപ്പൂരില്‍ വീണ്ടും കലാപം, 3 പേർ കൊല്ലപ്പെട്ടു

ശാന്തമാവാതെ മണിപ്പൂര്‍…  കഴിഞ്ഞ ദിവസം ആയുധധാരികളായ  ഒരു പറ്റം ആക്രമികള്‍ ഒരു ഗ്രാമം ആക്രമിച്ചു. സംഭവത്തില്‍ കുക്കി സമുദായത്തിലെ 3 പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അക്രമണം അരങ്ങേറിയത്. സംഭവത്തില്‍ മൂന്ന് കുക്കികൾ കൊല്ലപ്പെട്ടു. തവായ് കുക്കി ഗ്രാമത്തിൽ പുലർച്ചെ 4.30 ഓടെയാണ് സംഭവം നടന്നതെന്ന് ഉഖ്‌റുൾ പോലീസ് സൂപ്രണ്ട് നിംഗ്‌ഷെം വാഷും സ്‌ക്രോളിനോട് പറഞ്ഞു

യാതൊരു പ്രകോപനം കൂടാതെ ബോധപൂർവമായ ഒരു ആക്രമണമായിരുന്നു ഇത്, ആക്രമണത്തില്‍ 3 പേർ വെടിയേറ്റ് മരിച്ചു, താഴ്‌വരയിൽ നിന്ന് ആയുധധാരികളായ അക്രമികൾ കുന്നുകളിലേക്ക് നുഴഞ്ഞുകയറി ആക്രമിയ്ക്കുകയായിരുന്നു, സംഭവത്തെക്കുറിച്ച് പ്രദേശ വാസികള്‍ പറയുന്നു. ഗ്രാമത്തിന് കാവൽ നിൽക്കുന്ന സന്നദ്ധപ്രവർത്തകരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *