KeralaNews

മടിപിടിച്ചിരിക്കാതെ പഠിക്കണം, നല്ല മഴയാണ്, വെളളത്തിൽ ചാടാനോ ചൂണ്ടയിടാനോ പോകരുത്’ ; കുട്ടികൾക്ക് ഉപദേശവുമായി ജില്ലാ കലക്ടർ

ആലപ്പുഴ: അവധിയാണെന്ന് കരുതി മടിപിടിച്ചിരിക്കാതെ പഠിക്കണമെന്ന ഉപദേശവുമായി ആലപ്പുഴ ജില്ലാ കളക്റ്റർ വി ആർ കൃഷ്ണതേജ. ചുമതലയേറ്റെടുത്ത ശേഷം ആദ്യം ഇറക്കിയ ഉത്തരവ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയായിരുന്നു. അതോടൊപ്പമാണ് വിദ്യാർത്ഥികൾക്കുള്ള ഉപദേശവും അദ്ദേഹം ഫേസ് ബുക്കിലിട്ടത്.

കളക്റ്റുടെ ഫേസ് ബുക്ക് പോസ്റ്റ്:

പ്രിയ കുട്ടികളെ,
ഞാൻ ആലപ്പുഴ ജില്ലയിൽ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ.
എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്.
നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയിൽ നല്ല മഴയാണ്. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം. അച്ഛൻ അമ്മമാർ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകർച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.
കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങൾ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ…
സനേഹത്തോടെ

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *