ചെന്നൈ: യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ഇപ്പോൾ വളരെ നിർണായക മായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. 18 വർഷം മുമ്പ് യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട് പോലീസിൽ നിന്ന് നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷിക്കാൻ തീരമാനം ആയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ തമിഴ്നാട് ഡി ജി പിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവ് നൽകി. 2006 ൽ നടന്ന സംഭവത്തിൽ നിലമ്പൂർ സ്വദേശിയും റെയിൽ വേ കൺസൾട്ടേറ്റീവ് കമ്മിറ്റി മുൻ അംഗവുമായ വി ഷിജു എബ്രഹാം തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് നടപടി. ഗൗരവമായി അന്വേഷിക്കണമെന്നും നടപടി പരാതിക്കാരനെ അറിയിക്കണമെന്നുമാണ് ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചത്.
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ യുവാക്കളെ പോലീസ് മർദ്ദിക്കുന്നതായി കാണിക്കുന്നുണ്ട്. എറണാകുളം മഞ്ഞുമ്മലിൽ നിന്നാണ് 2006 ൽ ഒരു സംഘം യുവാക്കൾ കാെടൈക്കനാൽ സന്ദർശിക്കാൻ പോയത്. അതിൽ ഒരാൾ ഗുണാ കേവ് എന്നറിയപ്പെടുന്ന ഗുഹയിലേക്ക് വീണുപോവുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാനായി യുവാക്കൾ പോലീസ് സ്റ്റേഷനിൽ ചെന്ന് സഹായം അഭ്യർത്ഥിച്ചു. സഹായം തേടി എത്തിയ യുവാക്കളെ പോലീസ് മർദ്ദിക്കുന്നതായാണ് സിനിമയിൽ കാണുന്നത്. ശാരീരകമായും മാനസികമയും പീഡിപ്പിക്കുകയും പിന്നീട് അവരുടെ പണം ചെലവാക്കിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു പോലീസുകാരനെയാണ് ആദ്യം ഇവർക്കൊപ്പം അയക്കുന്നത്. ഇതൊക്കെയാണ് സിനിമയിൽ കാണിക്കുന്നത്.
സിജു ഡേവിഡ് എന്ന യുവാവണ് 120 അടിയോഴം ആഴമുള്ള ഗർത്തത്തിൽ നിന്ന് സുഹൃത്തിനെ സാഹസികമായി രക്ഷിച്ചത്. ഈ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തത്. അതേ സമയം തങ്ങളെ പോലീസ് ഉപദ്രവിച്ചു എന്നത് സത്യമാണെന്നും വർഷങ്ങൾ ഒരുപാട് കഴിഞ്ഞില്ലേ എല്ലാവർക്കും പ്രായമായില്ലെ ഇനി കേസ് കൊടുത്ത് ആരേയും ബുദ്ധിമുട്ടിക്കാൻ താല്പര്യമില്ലെന്നാണ് മഞ്ഞുമ്മൽ ബോയിസിലെ സിജു ഡേവിഡ് പറയുന്നത്.