Kerala

ഭർത്താവിന്‍റെ വെടിയേറ്റ ഗർഭിണിയായ മലയാളി യുവതി ഗുരുതരാവസ്ഥയിൽ

ഷിക്കാഗോ: ഭർത്താവിന്‍റെ വെടിയേറ്റ ഗർഭിണിയായ മലയാളി യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നു. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് വെടിയേറ്റത്. അമേരിക്കയിലെ ഷിക്കാഗോയിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നത് . ഗര്‍ഭിണിയായ മീരയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളെ തുടന്നാണ് ഭര്‍ത്താവ് വെടിവെച്ചതെന്നാണ് സൂചന. ഏറെക്കാലമായി അമൽ റെജിയും മീരയും അമേരിക്കയിലാണ് താമസം. മീരയുടെ ഭർത്താവ് ഏറ്റുമാനൂര്‍ പഴയമ്പള്ളി സ്വദേശി അമല്‍ റെജിയാണ്. ഇതിനെ തുടർന്ന് അമല്‍ റെജിയെ ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *