News

ഭീകരാന്തരീക്ഷത്തിനിടയിലും രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഉക്രൈൻ

കീവ് : ഉക്രെയ്നിലെ ജനങ്ങൾ കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. കീവിലെ സ്വാതന്ത്ര്യ ദിനത്തിൽ സാധാരണയായി നഗര മധ്യത്തിലൂടെ ഒരു വലിയ സൈനിക പരേഡ് കാണാം. എന്നാൽ
തലസ്ഥാനത്തെ പൊതുപരിപാടികൾ നിരോധിച്ചിരിക്കുന്ന സാഹചര്യമാണ്. രാജ്യത്ത് റഷ്യയുടെ അധിനിവേശം ആറാം മാസത്തിലെത്തി നിൽക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന ഏത് ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്ന് പ്രസിഡന്റ് സെലെൻസ്‌കി റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി. റഷ്യൻ അധിനിവേശ ക്രിമിയയിലെ സ്ഫോടനങ്ങൾക്കും റഷ്യൻ രാഷ്ട്രീയ നിരൂപക ഡാരിയ ഡുഗിനയുടെ കൊലപാതകത്തിനും ശേഷം രാജ്യത്ത് ആശങ്കയുടെ നിമിഷങ്ങൾ സംജാതമായിരുന്നു. 1991 ഓഗസ്റ്റ് 24 നു ആണ് ഉക്രൈന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത്.

“ഇന്ന് നമുക്കെല്ലാവർക്കും ഒരു പ്രധാന ദിവസമാണ്. അതുകൊണ്ട് തന്നെ ഈ ദിവസം, നിർഭാഗ്യവശാൽ, നമ്മുടെ ശത്രുക്കൾക്കും പ്രധാനമാണ്, ഉക്രെയ്നിലെ സായുധ സേന, ഞങ്ങളുടെ ഇന്റലിജൻസ്, പ്രത്യേക സേവനങ്ങൾ, ആളുകളെ സംരക്ഷിക്കാൻ എല്ലാം ചെയ്യും – കഴിയുന്നത്രയും. റഷ്യൻ ഭീകരതയുടെ ഏത് പ്രകടനത്തോടും ഞങ്ങൾ തീർച്ചയായും പ്രതികരിക്കും.” പ്രസിഡന്റ് സെലെൻസ്‌കി ജനങ്ങളോട് പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *