കേന്ദ്ര-സംസ്ഥാന ഭരണം കയ്യാളുന്ന ബിജെപിയും സിപിഎമ്മും സ്വാതന്ത്ര്യസമരത്തെയും രാജ്യത്തിന്റെ അസ്ഥിത്വത്തെയും ചോദ്യം ചെയ്തവരാണെന്നും ഇരുവര്‍ക്കും ജനാധിപത്യത്തോട് ഒരു ബഹുമാനവുമില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. മോദി ഭരണത്തില്‍ പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശവകല്ലറയായി.പാര്‍ലമെന്റിലെ വെറും അതിഥിയായി പ്രധാനമന്ത്രിമാറിയെന്നും ഏകാധിപതികള്‍ ഭരണം കയ്യാളുമ്പോള്‍ ജനാധിപത്യം അപകടത്തിലാകുമെന്നും കെ.സുധാകരന് എംപി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഭരണം കിട്ടിയ ശേഷമാണ് സിപിഎമ്മും ബിജെപിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. സ്വാതന്ത്ര്യ ദിനത്തെ കരിദിനമായി ആചരിച്ചവരാണ് സിപിഎം. ബിജെപിക്ക് സ്വാതന്ത്ര്യ പോരാട്ടത്തില്‍ പങ്കാളിത്തവും സാന്നിധ്യവും ഇല്ല.സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ അവകാശം കോണ്‍ഗ്രസിന് മാത്രം ആവകാശപ്പെട്ടതാണ്. വികസനം,വിദ്യാഭ്യാസം ശാസ്ത്രം ഉള്‍പ്പെടെ ഒന്നും ഇല്ലാതിരുന്ന ഇന്ത്യയെ പുരോഗതിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് കോണ്‍ഗ്രസാണെന്നും സുധാകരന് പറഞ്ഞു.
ഭരണഘടന ഇന്ത്യയുടെ ഹൃദയ പുസ്തകം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഭരണഘടനയുടെ ആമുഖം കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി പ്രവര്‍ത്തകര്‍ക്ക് ചൊല്ലിക്കൊടുക്കുകയും ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് കെപിസിസി ആഹ്വാനം ചെയ്തത്.