ടെക്‌സാസ് : വിക്ഷേപണത്തിന് മുമ്പ് സാങ്കേതിക തകരാർ കണ്ടെത്തിയതിനാൽ ബഹിരാകാശ ദൗത്യം ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു. ഇന്ത്യൻ വംശജയും നാസാ സഞ്ചാരിയുമായ സുനിതാ വില്ല്യംസിന്റെ മൂന്നാമത് ബഹിരാകാശ ദൗത്യമായിരുന്നു ഇത്. ഇനി എന്ന് വിക്ഷേപണമുണ്ടാകുമെന്ന അറിയിച്ചിട്ടില്ല. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ചിരുന്നു. എന്നാൽ വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാര്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ പേടകത്തിൽ പ്രവേശിച്ച സഞ്ചാരികളെ തിരിച്ചിറക്കി. ഇന്ത്യൻ സമയം രാവിലെ 8.30 ന് യുഎസിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നായിരുന്നു ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്.