പൗരത്വഭേദഗതിക്ക് സ്റ്റേ ഇല്ല. സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ചില്ല. ഹർജികളിൽ കേന്ദ്രത്തിന് മറുപടി പറയാൻ മൂന്നാഴ്ച സമയം അനുവദിച്ചു , വീണ്ടും ഏപ്രിൽ ഒമ്പതിന് പരിഗണിക്കും. പ്രധാനപ്പെട്ട 237 ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മുസ്ലിംലീഗ്, ഡിവൈഎഫ്ഐ, കോൺഗ്രസ് നേതാവ് ജയറാം രമേശ്, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി, അസം കോൺഗ്രസ് നേതാവ് ദേബബത്ര സൈകിയ, അസം അഭിഭാഷക സംഘടന, നിയമ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.