KeralaNews

പ്രതിപക്ഷ ബഹളം, സഭ പിരിഞ്ഞു

Kerala Assembly Update:  പതിനഞ്ചാം കേരള നിയസഭയുടെ അഞ്ചാം സമ്മേളനം ആരംഭിച്ച ആദ്യ  ദിനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി സഭ.

പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് അല്‍പ സമയത്തേയ്ക്  സഭാ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നുവെങ്കിലും ബഹളം ശക്തമായതിനെതുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.  ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ
പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുക്കളത്തില്‍ എത്തുകയായിരുന്നു.  എസ്എഫ്ഐ നടത്തിയ  ഗുണ്ടായിസത്തിനെതിരെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.  

പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ  ചോദ്യോത്തരവേള കഴിഞ്ഞാല്‍ വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍,  പ്രതിപക്ഷം ഇത് വക വയ്ക്കാതെ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.  ഇതോടെ സഭ പ്രക്ഷുബ്ധമായി, സഭാ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.അതിനിടെ,  സഭ സമ്മേളനത്തിന്‍റെ ആദ്യ ദിവസം  കറുത്ത ഷർട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ അടക്കമുള്ള നേതാക്കളാണ് കറുപ്പണിഞ്ഞെത്തിയത്.  മുന്‍പ്  ഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്കിനും വസ്ത്രത്തിനുമുണ്ടായ ‘അപ്രഖ്യാപിത വിലക്ക്’ വലിയ ചർച്ചയായിരുന്നു. അതിനു പിന്നാലെയാണ് നേതാക്കള്‍ കറുത്ത വസ്ത്രം ധരിച്ച് സഭയില്‍ എത്തിയത്.  

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *