crime

പ്രണയം നിരസിച്ച 12കാരിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

മുംബൈ: പ്രണയം നിരസിച്ചതിന്റെ പേരിൽ പന്ത്രണ്ടുകാരിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. മുംബൈയിലെ കല്യാൻ ഈസ്റ്റിൽ ബുധനാഴ്ച രാത്രിയോടെ നടന്ന സംഭവത്തിൽ പ്രതി പിടിയിൽ. സംഭവത്തിൽ ആദിത്യ കാംബ്ലി(20) എന്ന എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണിത ദാസ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി തുടർച്ചയായി പ്രണയം നിരസിച്ചതോടെ പ്രതിക്ക് വൈരാഗ്യമുണ്ടായെന്നും ഇത് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചുവെന്നും പോലീസ് വ്യക്തമാക്കി. 

ഒരേ പ്രദേശത്ത് താമസിച്ചിരുന്നവരാണ് പെൺകുട്ടിയും പ്രതിയും. ബുധനാഴ്ച രാത്രി വിദ്യാർത്ഥിനിയുടെ മുന്നിൽ വച്ചാണ് കൊലപാതകം നടത്തിയത്. അന്നേ ദിവസം രാത്രി പെൺകുട്ടിയുടെ വീടിന് മുന്നിൽ ആദിത്യ മണിക്കൂറുകളോളം ചുറ്റിത്തിരിഞ്ഞതായും വിവരമുണ്ട്. തുടർന്ന് രാത്രി എട്ട് മണിയോടെ ട്യൂഷൻ സെന്ററിൽ നിന്ന് മടങ്ങിയെത്തി വീട്ടിലേക്ക് കയറുന്നതിനിടെയാണ് സംഭവം. സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *