World News

പ്രജ്ഞാനന്ദയ്‌ക്ക് സമനില;ഡി.ഗുകേഷിന് തോല്‍വി

ഇതുവരെ പരാജയം അറിയാതെ ഒന്നാമനായി മുന്നേറിയിരുന്ന ഡി.ഗുകേഷിന് കാന്‍ഡിഡേറ്റ്സ് ചെസില്‍ ഏഴാം റൗണ്ടില്‍ തോല്‍വി. ഫ്രഞ്ച് താരം അലിറേസ ഫിറൂജ്സയുമായാണ് ഗുകേഷ് ഏഴാം റൗണ്ടില്‍ തോറ്റത്.

അതേ സമയം പ്രജ്ഞാനന്ദ ടൂര്‍ണ്ണമെന്‍റില്‍ സാവധാനം മുന്നേറുകയാണ്. പ്രജ്ഞാനന്ദ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ സമനിലയില്‍ തളച്ചു. രണ്ടാം റൗണ്ടില്‍ ഗുകേഷിനോട് പരാജയപ്പെട്ട ശേഷം ശ്രദ്ധാപൂര്‍വ്വമാണ് കളിക്കുന്നത്. ഇതിനിടെ നിജാത് അബസൊവിനെയും വിദിത് ഗുജറാത്തിയെയും തോല്‍പിച്ചതോടെ പോയിന്‍റ് നിലയിലും മുന്നേറി. ഇതോടെ നാല് പോയിന്‍റുകള്‍ വീതം നേടി പ്രജ്ഞാനന്ദ, ഗുകേഷ്, ഫാബിയാനോ കരുവാന എന്നിവര്‍ രണ്ടാം സ്ഥാനത്താണ്.

ഒന്നാം റാങ്കുകാരനായ റഷ്യന്‍ താരം ഇയാന്‍ നെപോമ്നിയാച്ചി ഏഴാം റൗണ്ടില്‍ ഹികാരു നകാമുറയായി സമനിലയില്‍ പിരിഞ്ഞു. ഇതോടെ നാലര പോയിന്‍റോടെ ഇയാന്‍ നെപൊമ്നിയാച്ചി ഒന്നാം സ്ഥാനത്താണ്. ആകെ 14 റൗണ്ടുള്ള മത്സരത്തില്‍ ഇനി ഏഴ് റൗണ്ടുകള്‍ കൂടി ബാക്കിയുണ്ട്.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *