Kerala

പോണ്ടിച്ചേരിയിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റു.

കൊച്ചി∙ പോണ്ടിച്ചേരിയിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റു. ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി. മണിരത്നം സിനിമയായ ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് അപകടം. കമൽഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററിൽനിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. പൊന്നിയിന്‍ സെല്‍വന് ശേഷം മണിരത്നം ഒരുക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യയിലെ വൻതാരനിരതന്നെ അണിനിരക്കുന്നുണ്ട്. ജയം രവി, തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക്, ഐശ്വര്യ ലക്ഷ്മി, അഭിരാമി, ജോജു ജോർജ്, നാസർ എന്നിവർ ചിത്രത്തിലുണ്ട്.

What's your reaction?

Related Posts

1 of 981

Leave A Reply

Your email address will not be published. Required fields are marked *