Kerala

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾക്ക്‌ 23വർഷം തടവും പിഴയും

കാട്ടാക്കട : ബസിൽവച്ച് പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന്‌ 23വർഷം കഠിന തടവും 60,000 രൂപ പിഴയും. വിളവൂർക്കൽ പെരുകാവ് പൊറ്റയിൽ ശോഭാ ഭവനിൽ അഖിലി (26)നെയാണ്‌ കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്‌. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധിക തടവുണ്ട്‌. പിഴത്തുക അതിജീവിതയ്‌ക്ക്‌ നൽകണം.ബസിൽവച്ച് പരിചയപ്പെട്ട അതിജീവിതയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സമാനമായ മറ്റൊരു കേസിലും ഇയാൾക്ക്‌ 12 വർഷം ശിക്ഷ വിധിച്ചിട്ടുണ്ട്. മലയിൻകീഴ് ഇൻസ്പെക്ടർ ടി ജയകുമാർ, നെടുമങ്ങാട് ഡിവൈഎസ്‌പി ബി അനിൽകുമാർ എന്നിവരാണ്  കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഡി ആർ പ്രമോദ് ഹാജരായി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *