Kerala

പൂരം തടസ്സങ്ങളില്ലാതെ  നടത്തുന്നതിന്‌ സ്ഥിരം സംവിധാനമുണ്ടാക്കാൻ നിയമം നിർമിക്കണമെന്ന്‌ തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്‌ .

തൃശൂർ: പൂരം തടസ്സങ്ങളില്ലാതെ  നടത്തുന്നതിന്‌ സ്ഥിരം സംവിധാനമുണ്ടാക്കാൻ നിയമം നിർമിക്കണമെന്ന്‌ തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്‌ ഡോ. ടി എ സുന്ദർമേനോൻ. ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും ഉൾപ്പെടെ തൃശൂർ പൂരം നടത്തിപ്പ്‌ കമ്മിറ്റിക്ക്‌ നൽകുകയും സുരക്ഷാ ക്രമീകരണങ്ങൾ പൊലീസ്‌ സ്വീകരിക്കുകയുമാണ്‌ വേണ്ടതെന്നും അദ്ദേഹം  വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കുറച്ചുകാലമായി പൂരം തടസ്സപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ട്‌.  പൂരം നടത്തുമ്പോൾ ഓരോ പ്രശ്‌നങ്ങളുമായി ചിലർ വരുന്നതും അതുകൊണ്ടാണ്‌. അവസാനനിമിഷം കോടതി കയറിയിറങ്ങേണ്ട സ്ഥിതിയാണ്‌. പൊലീസ്‌ കമീഷണറിൽനിന്ന്‌ തിക്താനുഭവമാണുണ്ടായത്‌.  ചരിത്രത്തിലാദ്യമായി പൂരം പ്രദർശനം അടച്ചു.  

മന്ത്രിമാരുടെ നിർദേശങ്ങൾപോലും പെരുമാറ്റച്ചട്ടത്തിന്റെ മറവിൽ ഉദ്യോഗസ്ഥർ ലംഘിച്ചു. രാത്രിയിലെ മഠത്തിൽ വരവിനു മുന്നേ റോഡുകൾ  അടയ്‌ക്കരുതെന്ന്‌ തീരുമാനിച്ചിരുന്നു. എന്നാൽ,  മഠത്തിൽവരവ്‌ വരുന്നതിനിടയിൽത്തന്നെ ജനങ്ങളെ അകറ്റിനിർത്തി. പൊലീസ്‌ ഉദ്യോഗസ്ഥരെ തീരുമാനം അറിയിച്ചെങ്കിലും അവർ വഴങ്ങിയില്ല. തുടർന്നാണ്‌ ജനങ്ങളെ തടഞ്ഞ്‌ പൂരം നടത്തേണ്ടതില്ലെന്ന്‌ തീരുമാനിച്ചത്‌.  കുടമാറ്റത്തിന്‌ സ്‌പെഷ്യൽ കുട കൊണ്ടുവരുന്നവരെയും ആനയ്‌ക്ക്‌ പട്ട കൊണ്ടുവരുന്നവരെയും തടഞ്ഞു.  സാമ്പിൾ വെടിക്കെട്ടുദിനത്തിലും പ്രധാന വെടിക്കെട്ടുദിനത്തിലും എക്‌സിബിഷൻ അടപ്പിച്ചതിനാൽ 40 ലക്ഷം രൂപ നഷ്ടം വന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *