നിസ്വാര്‍ഥ സേവനങ്ങളുടെ മാതൃകയാണ് തന്റെ അമ്മയെന്ന് എലിസബത്ത് രാജ്ഞിയെ വിശേഷിപ്പിച്ച് ചാള്‍സ് മൂന്നാമന്‍. പുതിയ രാജാവായി പ്രഖ്യാപിക്കപ്പെട്ടശേഷം ബ്രിട്ടീഷ് പാര്‍ലമെന്റിലെ അനുശോചന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് വിമാന മാര്‍ഗം സ്കോട്ട്‌ലന്‍ഡിലെത്തി എഡിന്‍ബര്‍ഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തില്‍നിന്ന് സെന്റ് ഗില്‍സ് കത്തീഡ്രലിലേക്ക് മൃതദേഹവുമായുള്ള വിലാപയാത്രയിലും പങ്കെടുത്തു.